Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKollamഉത്സവാഘോഷത്തിനിടെ നടുറോഡിൽ...

ഉത്സവാഘോഷത്തിനിടെ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

കൊട്ടിയം : ഉത്സവാഘോഷത്തിനിടെ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ . മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസി(19)നെ കൊലപ്പെടുത്തിയ കേസിൽ ആദിത്യൻ(19), വിനു(26), പ്രിജിത്, അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം .പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നിൽ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണം .ആദിത്യനും സുഹൃത്തുക്കളും ചേർന്ന് തേജസിനെ വളഞ്ഞിട്ടു മർദിക്കുകയും കൈവശം കരുതിയിരുന്ന കത്തികൊണ്ട് ആദിത്യൻ തേജസിനെ കുത്തുകയുമായിരുന്നു.

കുത്തുകൊണ്ട് താഴെവീണ തേജസിനെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഒ‍ാടെ തേജസ് മരിച്ചു.കുത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ ഞായറാഴ്ച പുലർച്ചെ നാലരയോടെ അഖിൽരാജിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ ഒരാളായ വിനു എൻ.ഡി.പി.എസ്. കേസിൽ നേരത്തേയും ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെയും റിമാൻഡ്‌ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹാത്രസ് ദുരന്തം : ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സർക്കാർ .സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ലക്ഷക്കണക്കിന് ആളുകൾ...

ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചത് –  ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: തന്നെ ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മറുനാടന്‍ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍...
- Advertisment -

Most Popular

- Advertisement -