മെൽബൺ ; പുതുവർഷത്തെ വരവേറ്റ് ലോകം.പസഫിക് ദ്വീപ് രാഷ്‌ട്രമായ കിരിബാത്തിയിൽ 2026 പിറന്നു.ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.ദ്വീപിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തിൽ താഴെ മാത്രമാണ്.ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തിക്ക് പിന്നാലെ തന്നെ സമോവ, ടോംഗ, ന്യൂസിലൻഡ്, തുടങ്ങിയ രാജ്യങ്ങളിലും പുതുവർഷമെത്തി.






