പത്തനംതിട്ട : പോക്‌സോ കേസിനെത്തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി.ജില്ലയിൽ തന്നെയുളള 4 സ്ഥാപനങ്ങളിലേക്കാണ് സിഡബ്ല്യൂസി കുട്ടികളെ മാറ്റിയത് . ഇവരുടെ തുടര്‍ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും. അനാഥാലയത്തിലെ പ്രായമായവരുടെ കാര്യത്തില്‍ സാമൂഹ്യ നീതി വകുപ്പ് പിന്നീട് തീരുമാനമെടുക്കും.
അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് ഗർഭിണിയായെന്ന പരാതിയിൽ അടൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നു,തുടർന്നാണ് സ്ഥാപനത്തിലെ മറ്റു കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി തീരുമാനിച്ചത്.