Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha317 കിലോ...

317 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ആലപ്പുഴ : തദ്ദേശസ്വയംഭരണ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡ് മുതുകുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 317 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനും സീലന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 25000 രൂപയും, ശ്രീജിത്ത് ഏജന്‍സീസില്‍ നിന്ന് 5000 രൂപയും പിഴ ഈടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്  ശുപാര്‍ശ ചെയ്തു.

17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.  മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ  മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ  ഭാഗമായാണ്  പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ...

Kerala Lotteries Results : 19-07-2024 Nirmal NR-389

1st Prize Rs.7,000,000/- NY 901844 (KASARAGOD) Consolation Prize Rs.8,000/- NN 901844 NO 901844 NP 901844 NR 901844 NS 901844 NT 901844 NU 901844 NV 901844 NW 901844...
- Advertisment -

Most Popular

- Advertisement -