അടൂർ: കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ബി.എഡ് കോളജിൽ നിന്നുളള വിദ്യാർഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
അധ്യാപകനായ തിരുവനന്തപുരം സൗപർണം പ്രമോദ്(50), കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ കൊല്ലം കല്ലുംമൂട്ടിൽ പുത്തൻവീട്ടിൽ സാനിഷ്(39), കൊല്ലം സ്വദേശികളായ എം.എച്ച് മൻസിൽ ആമിന(22), ഓട്ടുകാട് ഫൈസൽ മൻസിൽ തസ്‌നി(24), പള്ളിത്തോട്ടം അലീന(22), കൊല്ലം വാടി അക്ഷയ ദീപ്തി വിൻസന്റ് (23), ചവറ സ്വദേശി ജ്യോതി (22), കൊല്ലം പോളയത്തോട് റീനാ കോട്ടേജിൽ അലൻ (24), പറവൂർ കലക്കോട് മനിഭവനിൽ ആഷിമ(22), കൊല്ലം തങ്കശേരി കൽപ്പടയ്ക്കണം ഫേബ(23), ചാത്തന്നൂർ എം.എസ് നിവാസിൽ അതുൽ മുരളി(22), ചവറ പൂന്തുറ മീനത്തേതിൽ രേവതി(24), കൊല്ലാം കാരാട്ട് ഐശ്വര്യ (28), കൊല്ലം കട്ടച്ചിറ പത്മാലയം മീനാക്ഷി(23), പന്മന തുണ്ടിൽ വർഷ (23), കൊല്ലം കളീലിൽ അതുല്യ(21), ആഞ്ചാംലുംമൂട് സ്വദേശി ഷിഫ്‌ന(29), പെരുമ്പുഴ ഇടത്തുണ്ടിൽ മുബിസിന(21), മയ്യനാട് കുഴിവിള അമാൻസ(23), കൊല്ലം പള്ളിപുറത്ത് റിഷാൻ(23), കൊല്ലം സ്വദേശി ജിൻസി(23), കൊല്ലം സ്വദേശി ഷെമീമ, ഫാത്തിമ(27), കൊല്ലം മുണ്ടക്കൽ സദേശി മെബി(27), ബിൻസി എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും കൊല്ലം സ്വദേശി റിഷ്വാന(24), കൊല്ലം തെക്കേവിള ഐശ്വര്യ(21), ചാത്തന്നൂർ സ്വദേശി അൻയാ(22), സിസ്റ്റർ ഗിഫ്റ്റി(32), സിസ്റ്റർ ഫെനി((27) എന്നിവരെ അടൂർ ഹോളിക്രോസ് ആശുപത്രിയിലും കുണ്ടറ വെള്ളമൺ നാന്തിരിക്കൽ അൽഷൈമ(24), ബസ് ഡ്രൈവർ ശൂരനാട് സ്വദേശി അരുൺ സജി(29), സഹായി ആദിക്കാട്ടുകുളങ്ങര സ്വദേശി ആരിഫ്(23) എന്നിവരെ
അടൂർ ലൈഫ്ലൈൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിൽ മെബി, ബിൻസി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6.30-നാണ് സംഭവം. വാഗമണിലേക്കായിരുന്നു യാത്ര. രണ്ടു ബസുകളിലായി 94 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നിൽ വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ബസ് വളവും ചെറിയ കയറ്റവുമുള്ള ഭാഗത്ത് മറിയുകയായിരുന്നു.