Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ കെഎസ്ആർടിസി...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

ഇടുക്കി : ഇടുക്കിയിൽ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 6.15 ഓടെയാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.ബസിൽ 34 യാത്രക്കാർ ഉണ്ടായിരുന്നു.കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുള്ള റോഡിലെ വളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.ചെരിവിലെ മരങ്ങളിൽ കുടുങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു

തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ  സമാപിച്ചു.  സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന്  പുലർച്ചെയോടെയാണ് അവസാനിക്കുന്നത്.  ഇന്ന്  പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത...

മൂഴിയാർ ഡാം വീണ്ടും തുറക്കും: ജനങ്ങൾ ജാഗ്രത തുടരണം

പത്തനംതിട്ട: മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത്  മഴ ശക്തമാകുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ്...
- Advertisment -

Most Popular

- Advertisement -