ന്യൂയോർക് : ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം.ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. 30 പേർക്ക് പരുക്കേറ്റു.ചിലരുടെ പരുക്ക് ഗുരുതരമാണ്.
ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന സ്ഥലത്താണ് അപകടം. നയാഗ്രാ വെള്ളച്ചാട്ടം സന്ദർശിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് വരികയായിരുന്നു സംഘം.ഇന്ത്യൻ, ചൈന, ഫിലിപ്പിനോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്.മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോയെന്ന് വ്യക്തമല്ല.






