കാസർകോട് : കർണാടക ആർടിസിയുടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു 5 പേർ മരിച്ചു .കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് സംഭവം . ബ്രേക്ക് പോയ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞു കയറുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും ഇടിച്ചു.ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.






