Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ വാഹനാപകടത്തിൽ...

കണ്ണൂരിൽ വാഹനാപകടത്തിൽ 5 പേർ മരിച്ചു

കണ്ണൂർ:കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന കാസര്‍കോട് നീലേശ്വരം കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59), കണ്ണൂര്‍ കരിവെള്ളൂര്‍ കൊഴുമ്മല്‍ പുത്തൂരിലെ കാനത്തില്‍ കൃഷ്ണന്‍(65), കൃഷ്ണന്റെ മകള്‍ അജിത (38), അജിതയുടെ ഭര്‍ത്താവ് ചിറ്റാരിക്കാല്‍ മണ്ഡപം ചൂരിക്കാട്ട് സി.സുധാകരന്‍ (52),അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (8) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും ഗ്യാസ് സിലിണ്ടറുകളുമായി എതിരെ വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.നാലു പേർ തൽക്ഷണം മരിച്ചു.ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആംബുലൻസിൽ വച്ച് കുട്ടിയും മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബ്രഹ്മകുമാരീസ്  രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു

തിരുവല്ല : രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഭാഗമായി ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വ വിദ്യാലയം ചലച്ചിത്ര നിർമ്മാതാവ് ബാബു തിരുവല്ലയെ രാഖി അണിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമായി.തിരുവല്ല രാജയോഗ ധ്യാന കേന്ദ്രം മുഖ്യ കാര്യ ദർശി ബ്രഹ്മകുമാരി...

പഹൽഗാം ഭീകരാക്രമണം : ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ റിപ്പോർട്ട്. ഐ‌എസ്‌ഐയുടെ നിർദ്ദേശപ്രകാരം ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി...
- Advertisment -

Most Popular

- Advertisement -