തിരുവനന്തപുരം : തിരുവനന്തപുരം പാലോട് 54-കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം.കുളത്തൂപ്പുഴ വനം റെയ്ഞ്ച് പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മരണം കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചത്.
