Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ 48...

കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 കൊടും ഭീകരരെ ഭീകരരെ വധിച്ചു. സേനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഷോപ്പിയാൻ, ത്രാൽ,കേലാർ മേഖലകളിലാണ് ഓപ്പറേഷനുകൾ നടന്നത് .

കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടായ് രാജ്യത്ത് നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നെന്നും സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്നു കൊണ്ട് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു . കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണെന്ന് കശ്മീർ പൊലീസ് ഐജി വി.കെ.ബിർഡി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആൾക്കൂട്ട വിചാരണ : യുവതി ജീവനൊടുക്കി;3 എസ്ഡിപിഐക്കാർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പിണറായിയിൽ ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പറമ്പായി സ്വദേശിയായ റസീന(40)യാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി.സി....

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്...
- Advertisment -

Most Popular

- Advertisement -