കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ(6) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പൂവാറാംതോട് സന്ദർശിച്ച് തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. 21 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ട്രാവലർ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.