Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeCareerകെഎസ്ആർടിസി ബസുകൾ...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്

പത്തനംതിട്ട : ചാലക്കയത്തിനു സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്.ശബരിമല തീർത്ഥാടകരായ അഞ്ച് പേർക്കും രണ്ട് ബസുകളിലേയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാത്രി 2 മണിയോടെയാണ് അപകടം.പമ്പയിൽ നിന്നും എരുമേലിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് വരികയായിരുന്ന ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് പമ്പ – നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരിയെ വിട്ടയച്ചു

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതിയെ വിട്ടയച്ചു.തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശ കാര്യമന്ത്രാലയം ഇറാൻ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ഒടുവിലാണ്...

കൊടൈക്കനാലിൽ നഷ്ടപ്പെട്ട ഫോൺ പെരുന്നയിൽ കണ്ടെത്തി

തിരുവല്ല : കൊടൈക്കനാലിൽ ടൂർ പോയ തിരുവനന്തപുരം സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ തിരുവല്ല പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിമലിൻ്റെ മൊബൈലാണ് കഴിഞ്ഞ ദിവസം കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഇതിന്...
- Advertisment -

Most Popular

- Advertisement -