ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വയനാടിൻ്റെ പുനരുദ്ധാരണം യോഗത്തിൽ ചർച്ച ചെയ്തു .കേന്ദ്രം ആവശ്യപ്പെട്ട വിശദമായ മെമ്മോറാണ്ടവും സംസ്ഥാന സർക്കാർ സമർപ്പിച്ചു.
നേരത്തെ വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു.സംസ്ഥാന സർക്കാരിനോട് വിശദമായ മെമ്മോറാണ്ടം നൽകാനും ആവശ്യപ്പെട്ടിരുന്നു.