Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് പിക്കപ്പ്...

കോട്ടയത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പിക്ക്പ്പ് വാനും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (45), ഭാര്യ പ്രസന്ന(38) എന്നിവരാണ് മരിച്ചത്. കോട്ടയം – ചിങ്ങവനം റോഡിൽ മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ ആയിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിക്കപ്പ് വാനുമായി ഇടിക്കുക ആയിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപം കൂൾബാർ നടത്തുകയാണ് മനോജ്.

ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആയില്ലെന്ന് പരാതി

കോട്ടയം: ഏറ്റുമാനൂരില്‍ യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ  നടപടി ആയില്ലെന്ന് പരാതി ഉയര്‍ന്നു. ശേഖരിച്ച ദൃശ്യങ്ങള്‍ സഹിതം പലരെയും സമീപിച്ചുവെങ്കിലും ഇപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയില്ല. ഏറ്റുമാനൂരിലേത് നഗ്നമായ മനുഷ്യാവകാശ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ...
- Advertisment -

Most Popular

- Advertisement -