കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് മുഖ്യ പ്രഭാഷണം നടത്തും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ , കെ.സി.വേണുഗോപാൽ എം.പി. എന്നിവർ മുഖ്യാതിഥികളാകും.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിരന്തര അഭ്യർത്ഥന പ്രകാരം 1991 ലാണ് അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെൻ്റർ ഫിഷിങ് ഹാർബറായി മാറ്റുന്നതിനായുള്ള ആദ്യ ഘട്ട പ്രവൃത്തികൾക്ക് സുനാമി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ച് 140മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകളും മറ്റ് അത്യാവശ്യ അനുബന്ധ പ്രവൃത്തികളും നേരത്തെ പൂർത്തീകരിച്ചിരുന്നു.
രണ്ടാം ഘട്ട വികസന പ്രവൃത്തികൾക്കായി 2012ൽ 75% കേന്ദ്ര ധന സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ച് വടക്കേ പുലിമുട്ട് 260 മീറ്റർ വരെ, തെക്കേ പുലിമുട്ട് 510മീറ്റർ, മറ്റ് അത്യാവശ്യ അനുബന്ധ പ്രവൃത്തികൾ എന്നിവ പൂർത്തീകരിച്ചിരുന്നു.30 ശതമാനത്തോളം പദ്ധതികളുടെ പൂർത്തീകരണം നടത്തിയിട്ടുണ്ട്.