ആലപ്പുഴ : ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി.ആര്യാട് പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് തൂങ്ങിമരിച്ചത് .ഇന്ന് പുലർച്ചെയായിരുന്നു സംഭവം .
ശ്രീകണ്ഠന്റെ കിടപ്പുരോഗിയായ ഭാര്യ ഓമനയ്‌ക്ക് (73) ഗുരുതരമായി പൊള്ളലേറ്റു. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത് .പൊള്ളലേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.