Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം...

വയനാട് ദുരന്തം : പുനരധിവാസം രണ്ട് ഘട്ടങ്ങളായി

തിരുവനന്തപുരം : വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെയും പുനരധിവസിപ്പിക്കും. പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങൾ ആണ് ടൗൺ ഷിപ്പിന് പരിഗണിക്കുന്നത്.മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികളുണ്ട്. ഇവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം വീതം നല്‍കും.

ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകുമെന്നും ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

കടപ്ര : കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു .എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അഞ്ച് ലക്ഷം...

ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക് : കേരളത്തിൽ രാജേന്ദ്ര വിശ്വനാഥ് ആർലെകർ

ന്യൂഡൽഹി : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു.ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ​ഗവർണർ പദവിയിലേക്ക് മാറും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കി. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര...
- Advertisment -

Most Popular

- Advertisement -