Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമനുഷ്യൻ ഒരു...

മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് –  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത

പത്തനംതിട്ട : പ്രകൃതിയെയും സസ്യങ്ങളെയും സംരക്ഷിക്കണമെന്ന് വിശുദ്ധ വേദപുസ്തകത്തിലും ഹിന്ദു, ബുദ്ധ മതഗ്രന്ഥങ്ങളിലും പറയുന്നുണ്ടെങ്കിലും മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന്  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത അഭിപ്രായപ്പെട്ടു. വൈ എം സി എ പി ഓ ഫിലിപ്പ് ഇന്ത്യൻ നാഷണൽ യൂത്ത് സെൻ്റർ അവിഷ്ക്കരിച്ച വൃക്ഷതൈ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പത്തനംതിട്ടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ദൈവം ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ ഏദൻതോട്ടം പരിപാലിക്കാൻ ഏൽപ്പിക്കുകയാണ് ചെയ്തത്. പ്രകൃതിയിലെ എല്ലാ സൃഷ്ടിയും ഒന്നിനോട് മറ്റൊന്ന് ബന്ധപ്പെട്ടാണിരിക്കുന്നത്. ഏതെങ്കിലും ഒന്നിനെ നശിപ്പിക്കുന്നത് മറ്റുള്ളവയെയും പ്രതികൂലമായി ബാധിക്കും. ദൈവം തരുന്ന പ്രകൃതി വിഭവങ്ങളെ കേട് കൂടാതെ അടുത്തതലമുറയ്ക്ക് കൈമാറാൻ മനുഷ്യന് ബാധ്യതയുണ്ടെന്നും  കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിഞ്ഞ അഭിപ്രായപ്പെട്ടു

പി ഓ ഫിലിപ്പ് ഇന്ത്യൻ നാഷണൽ യൂത്ത് സെൻ്റർ ചെയർമാൻ അഡ്വ.ജയൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ബഞ്ചമിൻ കോശി, പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരാതിരഹിതമായ തീർഥാടനകാലം മൂന്നാരുക്കങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലം: മന്ത്രി വി.എൻ. വാസവൻ

ശബരിമല : കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡല തീർഥാടനകാലമെന്നു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി....

സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനില

തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനിലയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.കൊല്ലം,...
- Advertisment -

Most Popular

- Advertisement -