Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryദേശീയ തപാൽ...

ദേശീയ തപാൽ ദിനം : രവീന്ദ്ര ഭക്തൻ എന്ന പോസ്റ്റ്മാൻ 65-ാം വയസിലും ചുറുചുറുക്കിൽ

കോഴഞ്ചേരി : നാല് പതിറ്റാണ്ടിലേറെയായി തപാൽ വകുപ്പ് ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്ന രവീന്ദ്രഭക്തൻ 65-ാം വയസിലും ചുറുചുറുക്കിൽ. കാട്ടൂർ പോസ്റ്റാഫീസ് പരിധിയിലെ 400 ഓളം കുടുംബങ്ങളിലെ അംഗത്തെപ്പോലെയാണ് രവീന്ദ്രഭക്തൻ . തപാൽ വകുപ്പ് ജീവനക്കാരൻ എന്ന നിലയിൽ  ഇന്ന് അദ്ദേഹത്തിൻ്റെ സർവീസിലെ അവസാന തപാൽദിനാചരണത്തിലും പങ്കെടുത്ത രവീന്ദ്ര ഭക്തൻ ഈ മാസം 16 ന് തപാൽ വകുപ്പിൽ നിന്ന് വിരമിക്കും.

കാട്ടൂർ പോസ്റ്റാഫീസ് പരിധിയിലെ ഓരോ കുടുംബങ്ങളുടെയും, സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പങ്കാളിയാണ് പോസ്റ്റ്മാൻ രവീന്ദ്ര ഭക്തൻ. 1981 ൽ കോഴഞ്ചേരി പോസ്റ്റാഫീസിൽ ജോലിയിൽപ്രവേശിച്ച രവീന്ദ്രഭക്തൻ 6 വർഷത്തിന് ശേഷം മെയിൽ കരിയറായാണ് കാട്ടൂർ പോസ്റ്റാഫീസിലെത്തുന്നത്. അന്ന് മുതൽ കാട്ടൂർ പ്രദേശത്തിൻ്റെ ഭാഗമായി മാറിയ രവീന്ദ്ര ഭക്തൻ തപാൽ വിതരണത്തിന് പുറമെ പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായ ഇടപെടലുകൾ നടത്തിക്കൊണ്ട്, പ്രദേശത്തെ എല്ലാ കുടുംബങ്ങളിലെയും അംഗത്തെപ്പോലെയായി മാറി.

കാലവും സാങ്കേതിക വിദ്യകളും മാറിയാലും തപാൽ വകുപ്പിൻ്റെ നൻമ്മകളെ കൈവിട്ട് കളയരുതെന്ന അപേക്ഷയാണ് രവീന്ദ്രഭക്തന് പൊതുസമൂഹത്തോട് പറയാനുള്ളത്.

ജോലിയിൽ പ്രവേശിക്കുന്ന കാലത്ത് തപാൽവകുപ്പിൽ നിന്നും ദിവസേന 8 ബാഗുകൾ നിറയെ തപാൽ ഉരുപ്പടികളാണ് എത്തിയിരുന്നത്. ഇന്ന് അത് പരമാവധി മൂന്നായി ചുരുങ്ങി. തൻ്റെ പ്രവർത്തന പരിധിയിലുള്ള 16 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭാഗത്തും രവീന്ദ്ര ഭക്തൻ സൈക്കിളിൽ നിത്യേന എത്തിച്ചേരും.

താൻ മുപ്പത്തിയഞ്ച് വർഷക്കാലം ജോലിചെയ്ത ചെറുകോൽ കാട്ടുർ പോസ്റ്റാഫീസിന് സ്വന്തമായി ഒരു ആസ്ഥാനം ലഭിക്കാത്തതിലുള്ള നിരാശയോടെയാണ് രവീന്ദ്രഭക്തൻ എന്ന ഈ ജനകീയ തപാൽ ജീവനക്കാരൻ പടിയിറങ്ങുന്നത്. തപാൽ വകുപ്പിലെ ജോലിക്കുമപ്പുറം പ്രദേശത്തെ മുഴുവൻ ആളുകളുടെയും പ്രശ്നങ്ങളിൽ ഇടപെടുന്ന, രവീന്ദ്രഭക്തനെപ്പോലെ ഒരാൾ തപാൽ വകുപ്പിൽ തന്നെ അപൂർവ്വമാണെന്ന് പോസ്റ്റ്മാസ്റ്റർ ശോഭ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ അന്തിമ പട്ടികയായി: മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു ഒപ്പം ചിഹ്നവും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ...

Kerala Lotteries Results : 11-10-2024 Nirmal NR-401

1st Prize Rs.7,000,000/- NR 967262 (PUNALUR) Consolation Prize Rs.8,000/- NN 967262 NO 967262 NP 967262 NS 967262 NT 967262 NU 967262 NV 967262 NW 967262 NX 967262...
- Advertisment -

Most Popular

- Advertisement -