Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകെഎസ്ആര്‍സി ബസില്‍...

കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച : ഒന്നര കിലോ സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണം നഷ്ടപെട്ടതായിയാണ് പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം.

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. കുറ്റിപ്പുറത്തു നിന്നും കയറിയ ജിബിൻ എടപ്പാളിൽ ബസ് എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിയുന്നത്. തുടർന്ന് ബസ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5...

പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡൽഹി : പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ രാംബാബു സിംഗ് തിങ്കളാഴ്ച രാത്രിയാണ് വീരമൃത്യു വരിച്ചത്....
- Advertisment -

Most Popular

- Advertisement -