Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalദാന ചുഴലിക്കാറ്റ്...

ദാന ചുഴലിക്കാറ്റ് കര തൊട്ടു : കനത്ത ജാഗ്രത

ഭുവനേശ്വർ : ദാന ചുഴലിക്കാറ്റ് കര തൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഇത് വടക്കൻ ഒഡീഷയ്ക്ക് കുറുകെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് ദുർബലമാവുകയും  ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്.

ഒഡീഷ തീരത്ത് ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.വൻസബ, ഭദ്രക്, ധമ്ര എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും നാശം വിതച്ചു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് ഒഡിഷ മുഖ്യമന്ത്രി അറിയിച്ചു.16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്.

രാവിലെ പതിനൊന്നരയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഒഡിഷ ,പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും ഇന്ന് സ്‌കൂളുകൾ അടച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കി. കൊൽക്കത്തയിലും ഭുവനേശ്വറിലും വിമാനത്താവളങ്ങൾ അടച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാക്കിസ്ഥാനിൽ വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു : യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ് : പാകിസ്താനില്‍ വിഘടനവാദി സംഘടനയായ ദി ബലൂച്ച്‌ ലിബറേഷന്‍ ആര്‍മി പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ട്രെയിനിൽ ഉള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കി.തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍...

ഗതാഗത നിരോധനം

പത്തനംതിട്ട : വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം...
- Advertisment -

Most Popular

- Advertisement -