ന്യൂഡൽഹി : പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമികളും ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി റദ്ദാക്കി.എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ചില സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി പറഞ്ഞു .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്.