കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മ പെരുന്നാൾ 2025 ജനുവരി 2,3 തീയതികളിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ 61 മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ചാ
പെരുന്നാൾ സംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. ഫാ. യാക്കോബ് റമ്പാൻ, ഫാ. കുറിയാക്കോസ് ഏലിയാസ്, ബിനു കെ ചെറിയാൻ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി രൂപീകരിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും.