Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNews31 തദ്ദേശ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ (നവംബർ 15) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും.മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടില്‍ ഭൂമികുലുക്കമുണ്ടായെന്ന് സംശയം

വയനാട് : വയനാട്ടിൽ ചില സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ...

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നാളെ

തിരുവല്ല:  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിറപുത്തരി നാളെ (12) നടക്കും. നെൽകതിരും, നെല്ലി അല്ലി ഇവയുടെ ഇലകളും മാവില, ആലില ഇവ ചേർത്ത് കെട്ടി പ്രത്യേകം തയ്യാറാക്കുന്ന നെൽകതീരുകൾ രാവിലെ 5:30 ന് ഗോവിന്ദൻ...
- Advertisment -

Most Popular

- Advertisement -