തിരുവല്ല: മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 26 മുതൽ 29 വരെ ചരൽക്കുന്നിൽ നടക്കും. ഇടയൻ- ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ 4 ദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും ഉണ്ടാവും .26ന് വൈകുന്നേരം 6,.45 ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. കോൺഫ്രൺസ് പ്രസിഡൻ്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ അധ്യക്ഷനാകും.
സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണ്ണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, വികാരി ജനറാൾമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേത്യത്വം നൽകും.
റവ. ഡോ. ഏബ്രഹാം സ്കറിയാ , റവ. ജേക്കബ്. പി. തോമസ്, റവ. ജോളി തോമസ്, മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ്, ഡോ. അജു തോമസ് എന്നിവർ ക്ളാസുകൾ നയിക്കും. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ വിശുദ്ധ കുർബാന അനുഷ്ഠിക്കും. 29ന് രാവിലെ 8.30ന് മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ സമാപിക്കും. മാർത്തോമാ സഭയിലെ ലോകമെങ്ങുമുള്ള 1200 ഓളം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും.






