Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഅഖില ഭാരത...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം തുടങ്ങി

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ആരംഭിച്ചു.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഗ്രന്ഥവും കൊടി കൂറയും വഹിച്ചുള്ള ഘോഷയാത്രയും അമ്പലപ്പുഴയിൽ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സത്ര വേദിയിലെത്തിച്ച് കൊടിയേറ്റ് നടന്നു

തുടർന്ന് നടന്ന സത്ര സമാരംഭ സഭ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി  ബൈജു അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഗ്രന്ഥ സമർപ്പണം നടത്തി.

സത്ര നിർവഹണസമിതി ചെയർമാൻ റ്റി.കെ ശ്രീധരൻ നമ്പൂതിരി,ഭാഗവത സത്ര സമിതി ജനറൽ സെക്രട്ടറി റ്റി.ജി. പത്മനാഭൻ നായർ, സെക്രട്ടറി സുരേഷ് കാവുംഭാഗം,ജനറൽ കൺവീനർ പി കെ ഗോപിദാസ്, ലാൽ നന്ദാവനം, ശ്രീനിവാസ് പുറയാറ്റ്, നരേന്ദ്രൻ ചെമ്പക വേലിൽ ,സുനിൽകുമാർ,റിഷികേശ്
പ്രതാപചന്ദ്ര വർമ, ഭാഗവതസത്ര സമിതി പ്രസി. കെ ശിവശങ്കരൻ നായർ, സത്രം ട്രഷറാർ ശ്രീനി. എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

സത്രത്തോട് അനുബന്ധിച്ച് കുട്ടികളുടെ മത്സരങ്ങളിൽ വിജയിച്ചവർക്ക്   മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ശൈലജ സമ്മാനങ്ങൾ വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും അവധി

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9നും തലേദിവസവും (ഡിസംബർ 8) അവധി...

അകപ്പൊരുൾ സാഹിത്യവേദി സമ്മേളനം

തിരുവല്ല : തിരുവല്ല വൈ എം.സി.എയിൽ നടന്ന അകപ്പൊരുൾ സാഹിത്യവേദി സമ്മേളനത്തിൽ കെ. രാജഗോപാലിൻ്റെ പതികാലം എന്ന കവിതാ സമാഹാരത്തെപ്പറ്റി ചർച്ചചെയ്തു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്ന യോഗത്തിൽ കാരയ്ക്കാട് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വിമൽ...
- Advertisment -

Most Popular

- Advertisement -