കോട്ടയം : ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയെന്ന് കെ എസ് യു കോട്ടയം ജില്ല സെക്രട്ടറി ആകാശ് സ്റ്റീഫൻ. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ് .ചാണ്ടി ഉമ്മൻ പ്രസ്താവന പരസ്യമായി പറഞ്ഞതിൽ തെറ്റില്ല . ആ പ്രസ്താവന ഊതിപ്പിരിപ്പിച്ച് വലുതാക്കേണ്ട കാര്യമില്ല. ഗ്രൂപ്പ് മറന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞ പലരും ഇപ്പോഴും ഗ്രൂപ്പിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രസ്ഥാനമാണ് വലുത് അല്ലാതെ വ്യക്തിയല്ല എന്ന് ഓരോ നേതാക്കളും അണികളും മനസ്സിലാക്കണമെന്നും ആകാശ് സ്റ്റീഫൻ പറഞ്ഞു