Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടകരുടെ...

ശബരിമല തീർത്ഥാടകരുടെ സ്വാഭാവിക മരണം : പ്രത്യേക നിധി സ്വരൂപിക്കും

ശബരിമല : ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് അറിയിച്ചു.

വിർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേക നിധി സ്വരൂപിക്കുക. തീർത്ഥാടകർക്ക് 10 രൂപ നൽകാതെയും വിർച്വൽ ക്യു ബുക്ക് ചെയ്യാം.

ഏകദേശം 60 ലക്ഷം പേർ വിർച്വൽ ക്യു ബുക്ക് ചെയ്യുന്നു എന്നാണ് കണക്ക്. ഒരാളിൽ നിന്ന് വെറും 10 രൂപ ലഭിച്ചാൽ തന്നെ ആറ് കോടിയുടെ പ്രത്യേക ഫണ്ട് ഉണ്ടാകും. ഈ ഫണ്ടിൽ നിന്ന് മലക്കയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായമായി നൽകാനും സാധിക്കും പി എസ് പ്രശാന്ത് വ്യക്തമാക്കി.

ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ബോർഡ് പ്രത്യേക നിധി ആവിഷ്കരിക്കുന്നത്. കഴിഞ്ഞവർഷം ശബരിമല ദർശനത്തിനിടെ ഹൃദയാഘാതവും മറ്റ്‌ ഹൃദ്രോഗങ്ങളും കാരണം 48 പേർ മരണപ്പെട്ടതായാണ് കണക്ക്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ, നന്നാട് ശ്രീകോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 30 മുതൽ ഏപ്രിൽ 10 വരെ നടക്കും. 30 ,31 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നെള്ളിപ്പ് ഉണ്ടാകും. ഏപ്രിൽ 1-ന് രാവിലെ 6...

പഹൽഗാം ഭീകരാക്രമണം : ആദരം ആർപ്പിച്ചു

പൊടിയാടി : പഹൽഗാം ഭീകരമാകമ്രണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം ആർപ്പിച്ച് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിച്ചു. തുടർന്ന് തീവ്രവാദ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -