തിരുവനന്തപുരം : കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു.മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാലിന്യം എത്തിച്ചതിന് ഉത്തരവാദികളായ ഏജൻ്റുമാരാണ് പ്രതികളെന്നും ലക്ഷങ്ങള്‍ കമ്മിഷന്‍ വാങ്ങിയാണ് മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്നും ബയോ മെഡിക്കൽ മാലിന്യം കൊണ്ടുവന്ന് തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.