Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeCareerഈഴവ ചരിത്രവും...

ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും –  പുസ്തക  പ്രകാശനം

പത്തനംതിട്ട :  പ്രദീപ് കുളങ്ങര എഴുതിയ “ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്നു. കെ ജി റജി നളന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. ചന്ദ്രസേനൻ പ്രഫ. മാലൂർ മുരളീധരന് പുസ്തകം കൈമാറി പ്രാകാശനം നിർവ്വഹിച്ചു

യഥാർത്ഥ ഗുരുവിനെയല്ല പലർക്കും വേണ്ടത്. അവരവർക്ക് ഇഷ്ടപ്പെട്ട ശ്രീനാരായണ ഗുരുവിനെ പങ്കിട്ടെടുക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളതെന്ന് പ്രകാശനം നിർവ്വഹിച്ച ശേഷം നടത്തിയ പ്രഭാഷണത്തിൽ അഡ്വ. ചന്ദ്രസേനൻ അഭിപ്രായപ്പെട്ടു.

സ്വന്തം തപശക്തി സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനതയായി വിനിയോഗിച്ച ഒരേ ഒരു യോഗിവര്യനാണ് ശ്രീ നാരായണ ഗുരു എന്നും അദ്ദേഹം പറഞ്ഞു. “ഉപജാതി സംവരണം അംബേദ്കറാണ് ശരി ” എന്ന വിഷയത്തിൽ എം.ഗീതാനന്ദൻ പ്രഭാഷണം നടത്തി.

ഏകലവ്യൻ ബോധി,റോയ് മെഴുവേലി,അഡ്വ:രതീഷ് കിളിത്തട്ടിൽ,അഡ്വ: അൻസാരി,മണ്ണടി മോഹൻ,റെജിദാമോദരൻ,സജീവ് ,പ്രദീപ് കുളങ്ങര,ആര്യ കെ.എസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോദിയും ഇന്ത്യയും ആരുടെ മുന്നിലും അപമാനം സഹിക്കില്ല : പുടിൻ

മോസ്കോ : മോസ്കോയും ന്യൂഡൽഹിയും തമ്മിലുള്ളത് പ്രത്യേക ബന്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ.മോദിയും ഇന്ത്യയും ആരുടെ മുന്നിലും അപമാനം സഹിക്കില്ലെന്നും സമ്മർദ നീക്കങ്ങളെ വകവെച്ചുകൊടുക്കില്ലെന്നും പുട്ടിൻ പറഞ്ഞു.റഷ്യയിലെ സോചിയില്‍ നടന്ന അന്താരാഷ്ട്ര...

മനുഷ്യജീവന് സംരക്ഷണം ഉറപ്പാക്കണം: മാർ ഐറേനിയോസ്

തണ്ണിത്തോട്: മനുഷ്യജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വനനിയമങ്ങളുടെ വിഷയത്തിൽ തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ  നിലപാട് വ്യക്തമാക്കണമെന്നും മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ ഡോ. സാമുവേൽ മാർ...
- Advertisment -

Most Popular

- Advertisement -