തിരുവനന്തപുരം : സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസ് നടത്തിയ ഐ ടി മിഷൻ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു
അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക,അക്ഷയക്ക് അനുകൂലമായ സർക്കാർ ഉത്തരവുകൾ നടപ്പാക്കുക , വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് ബില്ലിലൂടെ നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക,സർക്കാർ ഔദ്യോഗിക സൈറ്റുകളിൽ അക്ഷയക്ക് പ്രത്യേക ലോഗിൻ അനുവദിക്കുക, തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അക്ഷയ സംരംഭകർ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചത് .ആയിരത്തി അഞ്ഞൂറില്പരം പേർ മാർച്ചിലും ധർണയിലും പങ്കെടുത്തു .റേറ്റ് ചാർട്ട് പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ നിർവഹിച്ചു .