Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കടുവയുടെ...

വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധ(45)യെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്നു രാവിലെ മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപമാണ് സംഭവം.തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.

കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ ആക്രമിച്ചത് .ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. സംഭവത്തെത്തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൃഷി ഭവനിൽ നിന്നും കിറ്റുകൾ വിതരണം ചെയ്യുന്നു

കുറ്റൂർ : പോഷക തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള കിറ്റുകൾ സബ്‌സിഡി നിരക്കിൽ കുറ്റൂർ കൃഷി ഭവനിൽ നിന്നും ലഭിക്കുന്നു.800 രൂപ വിലയുള്ള കിറ്റുകൾക്ക് 300/- രൂപ മാത്രം അടച്ചാൽ മതിയാകും. ആദ്യം രജിസ്റ്റർ...

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ...
- Advertisment -

Most Popular

- Advertisement -