Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരള വനം...

കേരള വനം വികസന കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

കോട്ടയം: അൻപതു വർഷത്തെ പ്രവർത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയായി മാറിയെന്നു വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള വനം വികസന കോർപറേഷ (കെ.എഫ്.ഡി.സി.)ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യമൃഗശല്യമുൾപ്പെടെ വനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നുവരുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം ആർജിച്ചുകൊണ്ടുള്ള പരിഹാരങ്ങൾക്കാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്കായി നിർമിച്ച ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.

കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ നടന്ന യോഗത്തിൽ കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ പുറത്തിറക്കിയ ടൂറിസം ഗൈഡ് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പ്രകാശനം ചെയ്തു. കോർപറേഷന്റെ പുതുക്കിയ വെബ്സൈറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. സുവർണ ജൂബിലി സ്മാരകമായി കാരാപ്പുഴ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് ഒരു കമ്പ്യൂട്ടറും ജവഹർ ബാലഭവനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയിലേക്ക് അയ്യായിരം രൂപയുടെ പുസ്തകങ്ങളും കൈമാറി. വനം വികസന കോർപറേഷന്റെ ആറു ഡിവിഷനുകളിലുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങരയിൽ

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി കോളനിയിൽ ജനുവരി 1 ന് നടക്കും.ആദിവാസി-പട്ടികജാതി കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -