Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലെ നരഭോജി...

വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്തനിലയിൽ കണ്ടെത്തി. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

7 വയസ്സോളം പ്രായമുള്ള പെൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ് അറിയിച്ചു. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത് . പിന്നീട് കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണെന്നാണ് സംശയം. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല

കാട്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല .പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ്...

സ്വകാര്യ കരാറുകാർക്കും ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു: മന്ത്രി വി എൻ വാസവൻ

തിരുവല്ല: കെട്ടിട നിർമാണ മേഖലയിലെ എല്ലാ സ്വകാര്യ കരാറുകാർക്കും ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവല്ലയിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ 5-ാം സംസ്ഥാന...
- Advertisment -

Most Popular

- Advertisement -