അടൂർ: ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക (Stay Healthy, Have A Long Life) എന്ന ആപ്തവാക്യത്തോടെ ലൈഫ് ലൈൻ ആശുപത്രി പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത നാളെ (30) രാവിലെ 10.30 ന് പാക്കേജിന്റെ ഉദ്‌ഘാടനം നിർവഹിക്കും. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിക്കും.
റെവ. ബേബി ജോൺ, റെവ. വര്ഗീസ് ജോൺ, റെവ സി ജോസഫ്, പ്രൊഫ. ഡോ. പ്രസന്നകുമാരി, ഡോ സാജൻ അഹമ്മദ്, ഡോ സെലിൻ എബ്രഹാം, ഡെയ്സി പാപ്പച്ചൻ, ഡോ മാത്യൂസ് ജോൺ, ഡോ ജോർജ് ചാക്കച്ചേരി, എന്നിവർ സംസാരിക്കും.
മുതിർന്നവർക്കും, കുട്ടികൾക്കും മറ്റുമായി 12 വ്യത്യസ്ത പാക്കേജുകളാണ് തുടങ്ങുന്നത്.