Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsNationalമഹാ കുംഭമേള...

മഹാ കുംഭമേള : ബസന്ത് പഞ്ചമി ദിനത്തിൽ അമൃത് സ്നാനത്തിന് ലക്ഷങ്ങൾ പങ്കെടുത്തു

പ്രയാഗ് രാജ് : മഹാ കുംഭമേളയിൽ ബസന്ത് പഞ്ചമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അമൃത സ്നാനത്തിനെത്തിയത് ലക്ഷങ്ങൾ .പുലർച്ചെ 4 മണിക്ക് തന്നെ 16.58 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി.ഇന്ന് മാത്രം 5 കോടി ഭക്തരെ ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നു. അമൃതസ്നാനത്തിന് ഒത്തുകൂടിയവർക്കുമേൽ യുപി സർക്കാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ജനുവരി 13 മുതൽ ഇതുവരെ 34.97 കോടി പേർ കുംഭമേളയിൽ പങ്കെടുത്തു എന്നാണ് സർക്കാരിന്റെ കണക്ക്‌ .

ജനുവരി 13-ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26-ന് അവസാനിക്കും. മഹാ കുംഭമേളയിലെ അടുത്ത അമൃത് സ്നാൻ തീയതികൾ ഫെബ്രുവരി 12 (മാഘി പൂർണിമ), ഫെബ്രുവരി 26 (മഹാ ശിവരാത്രി) എന്നിവയാണ്.

കഴിഞ്ഞ മൗനി അമാവാസിയിലെ ‘അമൃത് സ്‌നാൻ’ വേളയിൽ തിരക്കിൽ പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ് : 64 കോടി 20 ലക്ഷം പേര്‍ വോട്ട് ചെയ്തു

ന്യൂഡൽഹി : ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ 64 കോടി 20 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.ലോകത്ത് ഏറ്റവുമധികം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ...

പൂണെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ ഏഴുപേർ ഒലിച്ചുപോയി

മുംബൈ : പൂണെ ലോണാവാലയിൽ പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ ഏഴുപേർ ഒലിച്ചുപോയി.സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ രക്ഷപ്പെട്ടു.ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് ഏഴംഗ കുടുംബം അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്ന് 80...
- Advertisment -

Most Popular

- Advertisement -