തിരുവനന്തപുരം : അരുവിക്കരയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി .തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കാണുന്നത്. രാത്രിയിൽ അഭിലാഷ് ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങിയപ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം.