Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവീകരിച്ച പുഷ്പഗിരി...

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

കുട്ടനാട് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി  കുട്ടനാട് എം. എൽ. എ.  തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.  തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ  ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു.

24 മണിക്കൂറും  ഗ്രാമാശുപത്രിയിൽ അടിയന്തിര സഹായവും ആംബുലൻസ് സേവനവും ലഭ്യമായിരിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം , അസ്ഥിരോഗം, ത്വക്ക് രോഗം , ശിശുരോഗം , ദന്തൽ , ഗൈനക്കോളജി, ഇ. എൻ. ടി എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരിക്കും.

തുടർചികിത്സ ആവശ്യമായവർക്ക്,  തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണെന്ന് പുഷ്പഗിരി സ്ഥാപനങ്ങളുടെ സി. ഇ.ഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അറിയിച്ചു.

പുഷ്പഗിരി സ്ഥാപനങ്ങളുടെ മുഖ്യ ഉപദേഷ്ടാവ്  ജേക്കബ് പുന്നൂസ് ഐ. പി. എസ്, മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ, ചമ്പക്കുളം ഗ്രാമപഞ്ചാരയത്ത് പ്രസിഡന്റ്‌  ജലജാ കുമാരി, ഗ്രാമാശുപത്രി വാർഡ്‌ മെമ്പർ ബെന്നി വർഗീസ്, പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, പുളിങ്കുന്ന് സെൻറ്. മേരീസ്‌ ഫോറോനാ പള്ളി വികാരി റവ. ഫാ. ടോം പുത്തൻകളം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം തങ്കച്ചൻ വാഴച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: കേരള ബാങ്കിൻറെ പെരിങ്ങര ബ്രാഞ്ച് നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ  പി അങ്കിതയ്ക്ക് ബ്രാഞ്ച് മാനേജർ സുമദേവി വൃക്ഷത്തൈ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന കസ്റ്റമേഴ്സിന് വാർഡ് മെമ്പർ ...

ഹിന്ദി ഗസ്റ്റ് ലക്ചറര്‍ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി എഫ് ആര്‍ ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയില്‍...
- Advertisment -

Most Popular

- Advertisement -