Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഉത്സവത്തിനിടെ...

കോഴിക്കോട് ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് പേര്‍ മരിച്ചു : നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടികുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ രണ്ട് ആനകളിടഞ്ഞ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്.

ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനിടെ വെടിക്കെട്ടിന്റെ ശബ്ദം കേട്ട് പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി.ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടയില്‍പെട്ട് ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി പ്രീമിയം ബസ് അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല

കോട്ടയം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.  കോട്ടയം നാഗമ്പടം ഓക്സിജൻ ഷോറൂമിന് മുൻവശത്ത് ഇന്ന് പുലർച്ചെ 3.45 ന് ആയിരുന്നു അപകടം. പത്തനംതിട്ട ഡിപ്പോയിലെ AT 451...

സതീഷ് ചാത്തങ്കേരി സമസ്ത മേഖലകളിലും സ്വീകാര്യതയുള്ള പൊതു പ്രവർത്തകനായിരുന്നു:  വി.ഡി. സതീശൻ

തിരുവല്ല: താൻ പ്രവർത്തിച്ച എല്ലാ കർമ്മമണ്ഡലങ്ങളിലും സ്വീകാര്യത ലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു സതീഷ് ചാത്തങ്കേരിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സതീഷ് ചാത്തങ്കേരി...
- Advertisment -

Most Popular

- Advertisement -