Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക്...

കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു : ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

തിരുവല്ല : കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു.വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വി.ജി.വിദ്യ (45) ആണ് മരിച്ചത്. സംഭവത്തിൽ തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി.

ഈ മാസം 16-നാണ് വിദ്യ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്.ചികിത്സയ്‌ക്കിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദ്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.

എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നും സ്വകാര്യ ക്ലിനിക്ക് അധികൃതർ പറയുന്നു .ബന്ധുക്കള്‍ തിരുവല്ലാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : പോസ്റ്റർ പ്രകാശനം

ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ജി. സുധാകരൻ  എം.എൽ.എ. നിർവഹിച്ചു. പറവൂരിൽ  നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ...

ഇന്ന് കാർഗിൽ വിജയ് ദിവസ്

ന്യൂഡൽഹി : കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്നു .കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞു കയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഇരുപത്തിയാറാം വാർഷികമാണ് ഇന്ന് .1999...
- Advertisment -

Most Popular

- Advertisement -