തിരുവല്ല : തിരുവല്ല പ്രദേശത്തുള്ള കത്തോലിക്കാസഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 32-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ ഫെബ്രുവരി 27, 28 മാർച്ച് 1, 2 തീയതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വൈകുന്നേരം 4.00 മുതൽ 8.30 വരെ നടത്തും.
പ്രശസ്‌ത വചന പ്രഘോഷകൻ ഫാ. ജിസൺ പോൾ വേങ്ങശ്ശേരി & ടീം കൺവൻഷൻ നയിക്കും. വിജയപുരം രൂപത സഹായമെത്രാൻ ജസ്സിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ തിരുവല്ല ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.
ക്‌നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ആശംസ സന്ദേശം നൽകും.ഭാരവാഹികളായ അതിരൂപതാ മുഖ്യ വികാരിജനറൽ ഡോ. ഐസക്ക് പറപ്പള്ളിൽ, കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, ബിജു ജോർജ്, ജിജോ സഖറിയാ, ഫാ. ഫിലിപ്പ് തായില്ലം, ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. സന്തോഷ് അഴകത്ത് എന്നിവർ അറിയിച്ചു.
.