തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നതിലേക്ക് ടെൻഡർ ക്ഷണിച്ചു.
2023 ജൂൺ മാസം മുതൽ കെഎസ്ആർടിസി ആരംഭിച്ച, ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ പൊതുജന പിന്തുണയാർജ്ജിച്ച കൊറിയർ & ലോജിസ്റ്റിക്സ് സർവ്വിസ് കരാർ വ്യവസ്ഥയിൽ നടത്തുന്നതിനായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇതിനോടകം 46 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ കൊറിയർ & ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചു കഴിഞ്ഞു.
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 21.4.2025. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന പ്രീ ബിഡ് മീറ്റിംഗ് 05.04.2025 11.30am ന് തിരുവനന്തപുരത്തുള്ള ട്രാൻസ്പോർട്ട് ഭവനിൽ നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9958557894