Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduറോഡിൽ നിന്ന്...

റോഡിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്

കോഴിക്കോട് : റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ്റെ കൊമ്പില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപമാണ് അപകടം നടന്നത്. താമരശ്ശേരി സ്വദേശി ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് , എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് സാരമായി പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും നടത്തി. ലോക ലഹരി...

വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ് : സുപ്രീം കോടതി

ന്യൂഡൽഹി : വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി തെളിവായ ഫോൺ...
- Advertisment -

Most Popular

- Advertisement -