നീപെഡോ : മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായത് .ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്‌ലൻഡിലടക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.ബാങ്കോക്കിൽ ശക്തമായ പ്രകമ്പനമാണുണ്ടായത്.മധ്യ മ്യാൻമറിലെ മണ്ഡലായ് നഗരത്തിടുത്ത് പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുടെയും മറ്റും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.