Saturday, June 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ആരവം...

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21 മുതല്‍ 27 വരെ ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് പി.പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍  ആലപ്പുഴ ആരവം സംഘടിപ്പിക്കുന്നത്.

ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ പി ബി അമൃത് രാജാണ് ലോഗോ രൂപകല്പന ചെയ്തത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷനായി.  ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ ഡി എം) ആശാ സി എബ്രഹാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആര്‍ പ്രേം  തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി വി അൻവർ

മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും  പി വി അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ കയ്യിൽ പണമില്ല.നിലമ്പൂരിന് പകരം താന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നതായും...

ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്. ഇതിന് ശേഷം...
- Advertisment -

Most Popular

- Advertisement -