Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyവയോധിക ദമ്പതികൾ...

വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

മല്ലപ്പള്ളി: വയോധിക ദമ്പതികളെ വീടിനുള്ളിലും പുറത്തുമായി പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചരപ്പ് സ്വദേശി സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ (73) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആണ് ഇരുവരെയും വെന്തുമരിച്ച നിലയിൽ സമീപ വാസികൾ കാണുന്നത്.

വർഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമാണ് കണ്ടെത്തിയത്. വൃദ്ധ ദമ്പതികൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നു വച്ച നിലയിലായിരുന്നു. വീടിന്റെ വാതിലുകളും ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. മറ്റു ഉപകരണങ്ങളും കത്തിനശിച്ചു.

കീഴ്വായ്പൂര് പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ

തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതം ദേവസ്വം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദർശനം. സാധാരണഗതിയിൽ വിഐപികൾ ക്ഷേത്രത്തിലെത്തുമ്പോൾ മാധ്യമങ്ങളെ...

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -