Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബാങ്ക് ജപ്തി...

ബാങ്ക് ജപ്തി ചെയ്ത വീടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : പുന്നപ്രയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന് സമീപം കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാലിനെ (38) ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വീട് നിർമാണത്തിനായാണ് കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തത്.3 വർഷമായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മാർച്ച് 24ന് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് പരക്കേ വേനൽമഴ:  ഇടിമിന്നലേറ്റ് ഒരു മരണം

കോഴിക്കോട്: സംസ്ഥാനത്ത് പരക്കേ വേനൽ മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവുമുണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട ആളുകളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി പാർപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്ന നിരാലംബരായ 21 പേരെ സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി പാർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -