Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൂത്തുപറമ്പ് പ്രമോദ്...

കൂത്തുപറമ്പ് പ്രമോദ് വധക്കേസ് : 10 സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി : കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.പ്രതികൾ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.2007 ഓഗസ്റ്റ് 16ന് രാവിലെയാണ് പ്രതികളുടെ ആക്രമണത്തിൽ പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത് .

കേസിലെ പ്രതികളായ നഗരസഭാംഗവും അഭിഭാഷകനുമുൾപ്പെടെ 10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കാനും അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു .ഒന്നാംപ്രതി സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മില്ല് ഉടമകൾ സമയബന്ധിതമായി നെല്ല് സംഭരണം നടത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജില്ലയിലെ നെല്ല്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍  നാലിന്  രാവിലെ 10 മണി മുതല്‍ ഏഴിന്  വൈകിട്ട്  ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -