Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎടത്വ പള്ളി...

എടത്വ പള്ളി തിരുനാളിന്  കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്  കൊടിയേറി. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും.

മേയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് പുലർച്ചെ  5.45 ന് മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍  മുഖ്യകാര്‍മികത്വം വഹിച്ചു.

മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ആശുപത്രിക്കെട്ടിടത്തിൽനിന്ന് ചാടി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു .പട്ടം എസ്‌യുടി ആശുപത്രിയിൽ അർധരാത്രിയോടെയായിരുന്നു സംഭവം. ഡയാലിസിസ് ചികിത്സയിലായിരുന്ന കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ്...

നദികളിൽ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പത്തനംതിട്ട: മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മണിമല നദിയിലെ  ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ വള്ളംകുളം...
- Advertisment -

Most Popular

- Advertisement -